ബദിയഡുക്ക:(www.evisionnews.in) തകര്‍ന്ന് കിടക്കുന്ന ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാത മെക്കഡാം റീടാര്‍ ചെയ്യണമെന്ന് യൂത്ത് ലീഗ് ബദിയഡുക്ക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലത്തിലെ ഏക സംസ്ഥാന പാതയായ ചെര്‍ക്കള-കല്ലട്ക്ക റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളോളമായി ബദിഡടുക്ക-പെര്‍ളയിലേക്കും നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിലേകുമുള്ള റോഡ് കൂടിയാണിത്. മറ്റു മണ്ഡലങ്ങളിലെ റോഡ് 5 വര്‍ഷത്തിലോരിക്കല്‍ റീടാര്‍ ചെയ്യുമ്പോഴും ഈ പാതയെ അവഗണിക്കുകയാണ്. റോഡ് റീടാര്‍ ചെയ്ത് ജനങ്ങളുടെ ദുരിതം പരഹരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. മുജീബ് കമ്പാര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഹാരിസ് പടഌ ചാലക്കര അബ്ദുല്ല, റഫീഖ് കേളോട്ട്, ഹൈദര്‍ സംസാരിച്ചു.
ഭാരവാഹികള്‍. അസീസ് പെര്‍ഡാല (പ്രസിഡണ്ട്), ഹൈദര്‍ കുടുപ്പംകുഴി (ജന.സെക്രട്ടറി), ഇഖ്ബാല്‍ ഫുഡ്മാജിക് (ട്രഷറര്‍), അബ്ദുല്‍ റഹ്മാന്‍, അഹ്മദലി (വൈസ്.പ്രസി), ബഷീര്‍ ബീജന്തടുക്ക, ടി.എസ് ലത്തീഫ് (ജോ.സെക്രട്ടറി)

Post a Comment
0 Comments