ദേലമ്പാടി: (www.evisionnews.in)ദേലമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കൊറ്റുമ്പ തൂക്കുപാലത്തില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. തൂക്കുപാലത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റ ഭാഗമായി കല്ലുകെട്ട് നിര്‍മ്മിച്ചിരുന്നു. ഇരുട്ിന്റെ മറവില്‍ ഈ കല്ലുകെട്ട് തകര്‍ക്കുകയും കല്‍കഷ്ണങ്ങള്‍ വഴിയില്‍ വിതറുകയും ചെയ്തതോടെ തൂക്കുപാലത്തിലൂടെയുള്ള യാത്ര ദുസഹമായിരിക്കുകയാണ്. ദിനേനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ ആശ്രയിക്കുന്ന പാലമാണിത്. അധികൃതര്‍ ഇടപെട്ട് സാമൂഹ്യ ദ്യോഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പഴയതുപോലെ യാത്രാസൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment
0 Comments