ന്യൂഡല്ഹി: (www.evisionnews.in) നരേന്ദ്രമോദി പോയ പോലെ മറ്റൊരു ഇന്ത്യന് പ്രധാനമന്ത്രിയും ഇത്രയധികം യാത്ര ചെയ്തുകാണില്ല. സബ് സിഡികള് വെട്ടിക്കുറയ്ക്കുകയും നികുതികള് കൂട്ടിച്ചേര്ക്കുകയും ഒപ്പം നിരന്തരം വിദേശയാത്രയും കൂടിയായതോടെ വലിയ ആരോപണങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
എന്നാല് 2015ല് അനുവദിച്ചതിലും കുറച്ചു തുകയ്ക്കാണ് മോദിയും മന്ത്രിമാരും വിദേശയാത്രകള് നടത്തിയതെന്ന് പാര്ലമെന്റ് ധനകാര്യവിഭാഗത്തിന്റെ കണക്കുകള് പറയുന്നു. കഴിഞ്ഞ യു.പി.എ. സര്ക്കാര് വിദേശയാത്രകള്ക്കു ചിലവാക്കിയ തുകയിലും 56 കോടി അധികമാണ് ഇത്തവണ മാറ്റിവച്ചത് എന്നത് മറ്റൊരു വശം.
ബി.ജെ.പി. മന്ത്രിമാരുടെ വിദേശയാത്രകള്ക്ക് വിനിയോഗിച്ചത് യാത്രാചെലവിനായി 316.76 കോടിരൂപയാണ് 201415 ബജറ്റില് അനുവദിച്ചത്. ഇതില് 314.76 കോടി രൂപയാണ് ചെലവാക്കിയത്. 201516 ലേക്ക് 269 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. മന്ത്രിമാര്ക്കു നല്കിയ ശമ്പളത്തിലും ആനുകൂല്യങ്ങളിലും ഇത്തവണ വലിയ ലാഭമാണ് നേടാനായത്.
ശമ്പളബില്ലില് 4.4 കോടിരൂപ നീക്കിവച്ചപ്പോള് ചെലവായത് 3.63 കോടി രൂപ. 9.5 കോടിയുടെ ആനുകൂല്യങ്ങള് 7.2 കോടി എന്ന നിലയിലേക്കും കുറഞ്ഞു. മോദി മന്ത്രിസഭയിലെ 65 അംഗങ്ങള്ക്കും കൂടി 10.83 കോടി രൂപ മാറ്റിവച്ചപ്പോള് 75 അംഗങ്ങളുണ്ടായിരുന്ന മുന് യു.പി.എ. മന്ത്രിസഭ 13.9 കോടിയാണ് ചെലവാക്കിയത്. മന്ത്രിമാരുടെ എണ്ണം കുറച്ചതാണ് ഈയൊരു വ്യത്യാസത്തിനു കാരണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ചെലവുചുരുക്കലിന്റെ കാര്യത്തില് പ്രധാനമന്ത്രിയുടെ ഓഫീസും മുന്നിട്ടുനിന്നു. അനുവദിച്ച 39.7 കോടിയില് ചെലവായത് 36.45 കോടി രൂപ. എന്നാല് 56 കോടി രൂപ ചെലവാക്കാന് അനുവാദമുണ്ടായിരുന്ന കാബിനറ്റ് സെക്രട്ടറിയേറ്റ് 70.51 കോടിയാണ് ചെലവാക്കിയത്.

Post a Comment
0 Comments