Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവഃകോളേജില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം : എസ് എഫ് ഐ

evisionnews

കാസര്‍കോട്(www.evisionnews.nin)കാസര്‍കോട്ഗവഃകോളേജില്‍അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് എസ് എഫ് ഐ കാസര്‍ഗോഡ് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് ഏരിയാസമ്മേളനം ചെന്നിക്കരയില്‍ ഡി.വൈ.എഫ്.ഐ മുന്‍ജില്ലാസെക്രട്ടറി മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു..ഹബീബ് രക്തസാക്ഷിപ്രമേയവും അഞ്ജലി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഗവഃകോളേജില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പുതിയ കോഴ്‌സുകള്‍ അനുവധിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അഹമ്മദ് അഫ്‌സല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എസ് എഫ് ഐ സംസ്ഥാനകമ്മിറ്റിയംഗം കെ മഹേഷ് സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു.ബി വൈശാഖ്,സുഭാഷ് പാടി,വൈശാഖ് ശോഭനന്‍,സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍,കെ എ മുഹമ്മദ് ഹനീഫ,ടി എം എ കരീം,പി ശിവപ്രസാദ്,അനില്‍ ചെന്നിക്കര,പി വി കുഞ്ഞമ്പു, മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.്ഷിബുലാല്‍ അദ്ധ്യക്ഷനായി.കെ ദിനേശ് സ്വാഗതവും കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ഃ അഹമ്മദ് അഫ്‌സല്‍(സെക്രട്ടറി )ഹബീബ്,പ്രവീണ്‍,സിജേഷ്(ജോ.സെക്രട്ടറി),ഷിബുലാല്‍(പ്രസിഡണ്ട്)സജിത,അശ്വിന്‍,അനില്‍(വൈ.പ്രസിഡണ്ട്)

Post a Comment

0 Comments

Top Post Ad

Below Post Ad