കാസര്‍കോട്: (www.evisionnews.in) അടുക്കളയില്‍ റെയ്ഡ് നടത്തി ബീഫ് പിടിച്ചെടുത്ത ആര്‍.എസ്.എസ് സംഘം ട്രെയിന്‍ യാത്രികരായ ദമ്പതികളെ ആക്രമിച്ച് സ്ത്രീയുടെ ബാഗില്‍ ബീഫുണ്ടോയെന്ന് പരിശോധിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരെ വന്‍ പ്രതിരോധം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചതായും പിണറായി വിജയന്‍. ഉപ്പളയില്‍ നിന്ന് വെള്ളിയാഴ്ച ആരംഭിച്ച നവകേരള മാര്‍ച്ചിന്റെ രണ്ടാം ദിവസമായ ഇന്ന് ഉദുമ നിയോജക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പുലിക്കുന്നിലെ ഗവ അതിഥി മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കിരാതമായ ദാദ്രി സംഭവത്തിന് ശേഷം ആര്‍.എസ്.എസും അവരുടെ പരിവാരങ്ങളും പിന്നോട്ടില്ലെന്നും കുടിലമായ ആക്രമണങ്ങളിലൂടെ മതന്യൂനപക്ഷങ്ങളെയും മതേതരവാദികളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി രാജ്യത്തെ കാവി വല്‍ക്കരിക്കാനുള്ള അജണ്ട തുടരുന്നതിന്റെ തെളിവാണ് ട്രെയിനില്‍ ബീഫ് പരിശോധനയുടെ പേരില്‍ നടത്തിയ അതിക്രമം. ഈ ഘട്ടത്തില്‍ ആര്‍.എസ്.എസ് നീക്കത്തെ ഗൗരവമായെടുത്ത് അലംഭാവമില്ലാതെ കാവിപ്പടക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.
നവകേരള മാര്‍ച്ച് മാനേജര്‍ എം.വി ഗോവിന്ദന്‍, എംപിമാരായ എ സമ്പത്ത്, എം.ബി രാജേഷ്, പി ബിജു, മഹിളാ നേതാവ് പി.കെ സൈനബ, കെ.ടി ജലീല്‍ എം.എല്‍.എ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
നവകേരള മാര്‍ച്ച് മാനേജര്‍ എം.വി ഗോവിന്ദന്‍, എംപിമാരായ എ സമ്പത്ത്, എം.ബി രാജേഷ്, പി ബിജു, മഹിളാ നേതാവ് പി.കെ സൈനബ, കെ.ടി ജലീല്‍ എം.എല്‍.എ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
keywords : navakeralayathra-kasaragod-uppala-pressmeet

Post a Comment
0 Comments