ആലംപാടി:(www.evisionnews.in)ആതുര സേവന രംഗത്ത് ബഹുമുഖ പദ്ധതികളുമായി തുടക്കം കുറിക്കുന്ന സാന്ത്വനം ഹബ്ബിനു ആലംപാടിയിൽ തുടക്കമായി യൂണിറ്റ് എസ് വൈ എസിനു കീഴില്‍ ആരംഭിക്കുന്ന സാന്ത്വന കേന്ദ്രത്തിൻ്റെ ഉല്‍ഘാടനം ചെയ്തു.സി.സി കമ്മിറ്റി ഉപദേശക സമിതി അംഗം സ്വാലിഹ് ഹാജി നിര്‍വഹിച്ചു.
വിവിധ രോഗങ്ങളാൽ വലയുന്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സയും പരിചരണവും നൽകുക എന്നതാണ് സാന്ത്വനം ഹബ്ബ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
യൂണിറ്റ് സുന്നി സെന്ററിൽ നടക്കുന്ന ചടങ്ങിൽ സര്‍ക്കിള്‍ പ്രസിഡന്‍റ്റ് മുനീര്‍ സഅദി, എസ് വൈ എസ് സോൺ വൈസ് പ്രസിഡൻ്റ് നാഷണല്‍ അബ്ദുല്ല, ജി സി സി വര്‍ക്കിംഗ് പ്രസിഡൻ്റ് എസ് എം അബ്ദുല്‍ ഖാദര്‍, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ഹാജി സി എ, എസ് വൈ എസ് യൂണിറ്റ് പ്രസിഡൻ്റ് എസ് ടി അബ്ദുല്ല ഹാജി, സെക്രട്ടറി ആസിഫ് ബി എ, മുനീര്‍ മിഹ്റാജ്, നൗഷാദ് കള്‍ച്ചറ ,സേട്ട് അബ്ദുല്ല, ഹനീഫ് അമാനി,അഷ്റ് തൂകിയമൂല,ചൂരി അന്തിഞ്ഞി, ആലംപാടി, ഇക്ബാല്‍ ടി എം തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments