കണ്ണൂര്‍ (www.evisionnews.in): പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ബോംബേറ്. സി.ഐ സി.കെ മണിയുടെയും എസ്.ഐ വിപിന്റെയും ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.
ബോംബേറില്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ചുമരുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സിന്റെ ഭിത്തിയില്‍ ആക്രമികള്‍ ഭീഷണി സന്ദേശവും പതിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബോംബാക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment
0 Comments