Type Here to Get Search Results !

Bottom Ad

കുന്താപുരത്ത് ലോകത്തിലെ ആദ്യ ഗ്രീന്‍ മോസ്‌ക് തുറന്നു


ഉഡുപ്പി (www.evisionnews.in): ഈ മുസ്ലിം ദേവാലയം വെറുമൊരു ദേവാലയമല്ല, പ്രകൃതിയെ മുത്തമിട്ടു നില്‍ക്കുന്ന പാരിസ്ഥിതിക സൗഹൃദ ദേവാലയമാണ്. ആരും പറഞ്ഞുപോകും ഇങ്ങനെ വേണം പള്ളി!. ഇതാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗീയ വഴി.

കുന്താപുരം താലൂക്കിലെ കോടിയിലാണ് പള്ളി നിര്‍മ്മാണത്തിന്റെ ചരിത്രത്തില്‍ വേറിട്ട വാസ്തുശില്‍പചാതുരിയുമായി ബ്യാരി വിഭാഗക്കാര്‍ നവീകരിച്ച് നിര്‍മ്മിച്ച ബദ് രിയ ജുമാമസ്ജിദ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞത്. വെള്ളിയാഴ്ച ജുമാനിസ്‌കാരത്തിന് മുമ്പ് ഈ പളളി വിശ്വാസികള്‍ക്ക് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസിഡണ്ട് മൗലാന സയ്യിദ് മുഹമ്മദ് നദ്‌വി പള്ളി തുറന്നു കൊടുത്തു. 

ബദ്‌രിയ ജുമാമസ്ജിദ് ലോകത്തിലെ ആദ്യത്തെ പാരന്പര്യേതര ഊര്‍ജ്ജം സ്വീകരിച്ച് പാരിസ്ഥിതിക സൗഹൃദം ഉറപ്പിച്ച് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ പള്ളിയാണെന്ന് ദാറുല്‍ ഉലൂം സബീലുല്‍ റഷാദ് കോളജ് പ്രിന്‍സിപ്പല്‍ മൗലാനാ മുഫ്തി മുഹമ്മദ് അഷ്‌റഫലി ബാഖവി പറഞ്ഞു. ഉഡുപ്പി ഖാസി ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി യു.ടി ഖാദര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനെത്തി. ഇസ്ലാം വാസ്തുശില്‍പ്പ രീതിയും ആധുനിക സാങ്കേതികതയും സമന്വയിപ്പിച്ചാണ് പള്ളി പണിതത്. കാറ്റുകൊണ്ടും സൂര്യതാപമുപയോഗിച്ചുള്ള വൈദ്യുതി സംവിധാനമാണ് പള്ളിയില്‍ സജ്ജമാക്കിയിട്ടുള്ളത്. 15,000 ചതുരശ്ര അടിവിസ്തീര്‍ണമുള്ള പള്ളിക്ക് രണ്ടു കോടിരൂപ ചെലവാക്കി. 80വര്‍ഷം മുമ്പ് പണിത പള്ളിയാണ് ഇപ്പോള്‍ നവീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad