കാസര്‍കോട് :(www.evisionnews.in)ദേശീയ റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ റോഡുസുരക്ഷാ മോട്ടോര്‍ റാലി ആര്‍.ടി.ഒ പി എച്ച് സാദ്ദിഖ് അലി ഫ്‌ളാഗ് ഓഫ് ചെയ്തു.ഇതിന്റെ ഭാഗമായി ,സുരക്ഷാ മുദ്രാവാക്യങ്ങള്‍ പതിച്ച വാഹനങ്ങള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് സന്ദേശ പ്രചരണം നടത്തി.വിദ്യാനഗര്‍ സിവില്‍സ്റ്റേഷനില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ഉദ്യോഗസ്ഥര്‍,ഡീലര്‍മാരുടെ പ്രതിനിധികള്‍,പൊതുജനങ്ങള്‍ പങ്കെടുത്തു.
ദേശീയ റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഉദയഗിരി എസ്.പി ഓഫീസ് സമീപം റോഡുസുരക്ഷാ മനുഷ്യ കോട്ട ഒരുക്കി. പരിപാടിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. നൂറില്‍പരം ആളുകള്‍ മനുഷ്യ കോട്ടയില്‍ പങ്കാളികളായി. കാസര്‍കോട് ഗവ.കോളേജില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടി കാസര്‍കോട് ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ പി.എ.ശിവരാമകൃഷ്ണ ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ രാജു അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ ക്ലാസെടുത്തു.

Post a Comment
0 Comments