കാസര്‍കോട്: (www.evisionnews.in)സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഭരണ നിര്‍വഹണ തലത്തിലെ അഴിച്ചുപണി ഉടനുണ്ടാകും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനും സ്ഥലംമാറ്റമുണ്ടാകും. ജില്ലാ കലക്ടറായി മുഹമ്മദ് സഗീര്‍ മൂന്ന് വര്‍ഷവും നാലുമാസവും പിന്നിടുകയാണ്. അതുകൊണ്ട് തന്നെ ഭരണതലത്തിലുള്ള സ്വാഭാവികമായ സ്ഥലമാറ്റമാണ്. സഗീറിനു പകരം ഇപ്പോള്‍ കയര്‍ഫെഡ് എം.ഡിയായ ജീവന്‍ ബാബുവിനെ കാസര്‍കോട്ട് ജില്ലാ കലക്ടറായി നിയമിക്കുമെന്നാണ് തലസ്ഥാനത്തു നിന്നുള്ള സൂചനകള്‍. ജീവന്‍ ബാബു നേരത്തെ കാഞ്ഞങ്ങാട് സബ് കലക്ടറായിരുന്നു.
keywords: ps-sageer-ias-jeevan-babu-collector-

Post a Comment
0 Comments