തളങ്കര:(www.evisionnews.in) തളങ്കര കണ്ടത്തില്‍ മുസ്‌ലിം ലീഗ് യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നേതാവ് അബൂബക്കര്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
നേതാവ് അബൂബക്കര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും പള്ളി മദ്‌റസ്സ സ്ഥാപനങ്ങള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നുവെന്ന് അനുശോചന പ്രസംഗം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ. അബ്ദുല്ല പറഞ്ഞു. ശുഭാപ്തി വിശ്വാസം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ജോലി ആവശ്യാര്‍ത്ഥം ദുബൈയില്‍ എത്തുന്ന നാട്ടുകാര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുകയും കെ.എം.സി.സിയുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. തളങ്കരയില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പെടുക്കുന്നതില്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ച അബൂബക്കര്‍ സാഹിബിന് മുസ്‌ലിം ലീഗ് എന്നാല്‍ ജീവനായിരുന്നു. 1973 75 കാലഘട്ടത്തില്‍ ലീഗ് പിളര്‍ന്നപ്പോള്‍ നാട്ടിലെ ലീഗ് പ്രവര്‍ത്തകര്‍ എന്നും ഒത്തു കൂടുമായിരുന്നു. കൂട്ടത്തില്‍ സംസാരത്തിലും ചടുലമായ നീക്കത്തിലും അബൂബക്കര്‍ സാഹിബ് മുന്‍പന്തിയില്‍ ഉണ്ടാകും. അന്നേരം കാസര്‍കോട് മുന്‍ എം.എല്‍.എ. ആയിരുന്ന ടി.എ. ഇബ്രാഹിം സാഹിബ് അബൂബക്കര്‍ സാഹിബിനെ ഇത് നേതാവാണ് എന്നു വിശേഷിപ്പിക്കുമായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ പേരിനു മുമ്പില്‍ '' നേതാവ് '' എന്ന പദം കൂടിച്ചേര്‍ന്നതെന്നും ടി.ഇ. അബ്ദുല്ല പറഞ്ഞു.
അബ്ബാസ് ബേക്കറി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. സഹീര്‍ ആസിഫ്, ടി.എ. മുഹമ്മദ് കുഞ്ഞി, ബാസിം ഗസ്സാലി, എം. കമറുദ്ദീന്‍, നൗഫല്‍ തായല്‍, ബഷീര്‍ കൊട്ട, ഷെരീഫ്, സക്കരിയ പതിക്കുന്നില്‍, മുജീബ് തളങ്കര, ഹസൈന്‍ എം, അജ്മല്‍, ഹസ്സന്‍ പതിക്കുന്നില്‍, ഹാരിസ്, സുബൈര്‍ യു.എ, ഷബീര്‍ സംസാരിച്ചു. സിദ്ദീഖ് ചക്കര സ്വാഗതവും അനസ് കണ്ടത്തില്‍ നന്ദിയും പറഞ്ഞു

Post a Comment
0 Comments