ജയ്പൂർ :(www.evisionnews.in) ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് മുസ്‌ലിംദമ്പതികൾക്ക് ട്രെയ്നിൽ മർദനം. മധ്യപ്രദേശിലാണ് സംഭവം. ഹിന്ദു വലതുപക്ഷ സംഘടനാ പ്രവർത്തകരാണ് ദമ്പതികളെ മർദിച്ചത്. മുഹമ്മദ് ഹുസൈൻ, ഭാര്യ നസീമ ബീവി എന്നിവർക്കാണ് മർദനമേറ്റത്. ഖണ്ഡ്വയിൽ നിന്ന് ഹാർദയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഖുഷിനഗർ എക്സ്പ്രസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
ഖിർകിയ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ ട്രെയ്നിൽ കയറിയത്. പിന്നാലെ ബീഫിനായുള്ള തെരച്ചിൽ ആരംഭിച്ചു. ബീഫ് ലഭിച്ചതോടെ അക്രമാസക്തരായ അക്രമികൾ ദമ്പതികളെ മർദിക്കുകയായിരുന്നു.
ഇവരുടെ ബാഗുകൾ ഇവർ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതോളം പേരെ അറസ്റ്റ് ചെയ്തു. അതേസമയം ബാഗിൽ നിന്ന് കണ്ടെത്തിയത് ബീഫല്ലെന്നും പോത്തിറച്ചിയാണെന്നുമാണ് റിപ്പോർട്ട്. ഈ ബാഗ് തങ്ങളുടേതല്ലെന്ന് ഇവർ അറിയിച്ചു

Post a Comment
0 Comments