Type Here to Get Search Results !

Bottom Ad

ഖുർആൻ മാനവരാശിക്ക് തന്നെ പ്രകാശം - കെ.എം.സി.സി

അബുദാബി:(www.evisionnews.in) കാസർഗോഡ് മണ്ഡലം കമ്മിറ്റി നടത്തിയ ഖുർആൻ പാരായണ മത്സരം ആസ്വാദകർക്ക് വേറിട്ട അനുഭവമായി. മണ്ഡലം കമ്മിറ്റിയുടെ നേതrത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തിയ ഖുർആൻ പാരായണ മത്സരം സഅദ് ഫൈസി ഉൽഘാടനം ചെയ്തു.അബ്ദുൽ റഹ്മാൻ തങ്ങൾ പ്രാർത്ഥന നടത്തി, മുഹമ്മദ് കുഞ്ഞി ആദൂറിന്റെ അദ്ധംക്ഷതയിൽ ചേർന്ന യോഗത്തിൽ ഹനീഫ പടിഞ്ഞാർ മൂല സ്വാഗതം പറഞ്ഞു.മുഹമ്മദ് ഇല്യാസ് ഡൽഹി മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ മനുഷ്യ കുലത്തിന തന്നെ പ്രകാശം പരത്തിയ അൽ ബുദ ഗ്രന്ഥമാണന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്ല ഫാറൂഖി 'പി.കെ അഹമ്മദ്, മുജീബ് മൊഗ്രാൽ, അബ്ദുൽ റഹിമാൻ മാസ്റ്റർ, ടി.എം.എ തുരുത്തി, സി.എച്ച്, അഷറഫ്, എം.എം നാസർ, അബ്ദുൽ റഹിമാൻ പൊവ്വൽ, വി.കെ.ഷാഫി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു - മുഹമദ് നംഷാദ് ഉദുമ ഒന്നാം സ്ഥാനം നേടി, മുഹമ്മദ് അബ്ദുല്ല പടന്ന രണ്ടാം സ്ഥാനവും മുഹമ്മദ് നബീൽ കാസർകോഡ് മൂന്നാം സ്ഥാനവും സമീർ കാഞ്ഞങ്ങാട് നാലാം സ്ഥാനവും നേടി, മത്സരിച്ച എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.നിസാർ കല്ലങ്കൈ നന്ദി പറഞ്ഞു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad