Type Here to Get Search Results !

Bottom Ad

പിണറായി കാസര്‍കോട്ടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി


കാസര്‍കോട് (www.evisionnews.in): രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത സംഘടനകളും കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന പതിവ് ശൈലിയിലുള്ള യാത്രകളില്‍ നിന്ന് വേറിട്ട യാത്രയായി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് പുതിയ ചരിത്രം കുറിക്കുന്നു. ശനിയാഴ്ച രാവിലെ യാത്രപ്രയാണം തുടങ്ങുന്നതിന് മുമ്പ് ഗസ്റ്റ് ഹൗസില്‍ സിപിഎം ജില്ലാ നേതൃത്വം ക്ഷണിച്ച് വരുത്തിയ ജില്ലയിലെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പ്രമുഖരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി കാസര്‍കോടിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞു. വിദ്യാഭ്യാസ സാമൂഹ്യ വ്യാവസായിക പൊതുജനാരോഗ്യ കാര്‍ഷിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ ജില്ല നേരിടുന്ന വിവിധതല സ്പര്‍ശിയായ പ്രശ്‌നങ്ങള്‍ പിണറായിക്ക് മുമ്പില്‍ അവതരിപ്പിച്ചു. 

ഓരോ പ്രശ്‌നങ്ങളും കേട്ടറിഞ്ഞ പിണറായി മറുപടി നല്‍കിയത് വികസന വിരുദ്ധര്‍ സാമൂഹ്യ വിരുദ്ധരാണെന്നും ഇത്തരക്കാരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പൊളിക്കാതെ കേരളം രക്ഷപ്പെടുകയില്ലെന്നുമായിരുന്നു. ഇത് കരഘോഷത്തോടെയാണ് സദസിലുള്ളവര്‍ സ്വീകരിച്ചത്.

ദേശീയപാതയുടെ വികസനം അനിവാര്യമാണ്. വാഹനങ്ങള്‍ വര്‍ധിക്കുന്നു. റോഡുകളില്‍ ദുരിതമേറുന്നു. ദേശീയപാത വികസനം 45മീറ്റര്‍ തന്നെ വേണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ മലാബര്‍ പാക്കേജ് നടപ്പാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ ഇത് തകര്‍ത്തു കളഞ്ഞു. വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മലബാറിന്റെ വികസനം കാലോചിതമാക്കും. കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ പുതിയ പഠനവും സര്‍വെയും നടത്തി ഉചിതമായ പദ്ധതി നടപ്പാക്കുമെന്നും പിണറായി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം നഷ്ട്‌പ്പെട്ട ജില്ലയിലെ ഭൂമിയുടെ ഫലഭൂയിഷ്ടത തിരിച്ചുപിടിക്കും. ഐടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ കീഴ്ത്തട്ടില്‍ നിന്ന് നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റ പ്രക്രിയകളില്‍ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുമെന്നും പിണറായി പറഞ്ഞു. 







Post a Comment

0 Comments

Top Post Ad

Below Post Ad