കുമ്പള (www.evisionnews.in): വീട് കുത്തിത്തുറന്ന് ഏഴു പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു. കുമ്പള അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തെ രാധാകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കും മൂന്നു മണിക്കുമിടയിലാണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴു പവന്‍ സ്വര്‍ണപണ്ടങ്ങള്‍, 6,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷണം പോയത്.
വീടുപൂട്ടി തൊട്ടടുത്തുള്ള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയതായിരുന്നു വീട്ടുകാര്‍. മൂന്നു മണിയോടെ തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അടുക്കള ഭാഗത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ചാണ് മോഷ്ടാവ് അലമാര കുത്തിത്തുറന്നത്. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-newskumbala-news-police-mobile

Post a Comment
0 Comments