Type Here to Get Search Results !

Bottom Ad

മദ്യനയം: സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം : യൂത്ത് ലീഗ്


ആദൂര്‍ (www.evisionnews.in): കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹവും മുസ്ലിം ലീഗ് നിലപാടിനുള്ള അംഗീകാരവുമാണെന്ന് കാറഡുക്ക പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ശാഫി ഹാജി ആദൂര്‍ ഉദ്ഘാടനം ചെയ്തു. ബി മുഹമ്മദ് കുഞ്ഞി, ഹാരിസ് പടല്‍ ഖലീല്‍ സിലോണ്‍, ശരീഫ് മുള്ളേരിയ, ഹമീദ് മഞ്ഞംപാറ പ്രസംഗിച്ചു. ഹാരിസ് തായല്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികള്‍: മൊയ്തീന്‍ കുഞ്ഞി സി.എ നഗര്‍ (പ്രസി), ഹമീദ് കെ മുള്ളേരിയ, മുഹമ്മദ് അലി കുണ്ടാര്‍ (വൈസ് പ്രസി), കെ.എച്ച് ഹമീദ് മഞ്ഞംപാറ (ജന സെക്ര), അബൂബക്കര്‍ മുള്ളേരിയ, ഹസൈനാര്‍ നാട്ടക്കല്‍ (ജോ സെക്ര), ഫാറൂഖ് ആദൂര്‍ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad