Type Here to Get Search Results !

Bottom Ad

കല്ലങ്കൈയില്‍ റോഡുമുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഒരാള്‍ മരിച്ചു


കാസര്‍കോട് (www.evisionnews.in): കല്ലങ്കൈയില്‍ റോഡുമുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഒരാള്‍ മരിച്ചു. ബെള്ളൂറിലെ സോമപ്പഗട്ടി (55)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്പതു മണിക്ക് ചൌക്കി  ദേശീയപാതയിലാണ് അപകടം.

പൈവളിഗെ പഞ്ചായത്തിലെ ജലനിധി ജോലിക്കായി വയനാട് പുതുപ്പള്ളിയില്‍ നിന്നെത്തിയ സംഘം സഞ്ചരിച്ച ആള്‍ട്ടോ കാറാണ് അപകടമുണ്ടാക്കിയത്. കാറിടിച്ചുവീണ സോമപ്പഗട്ടിയെ ഉടന്‍ അതേ കാറില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: Kasaragod-news-car-accident-saturday

Post a Comment

0 Comments

Top Post Ad

Below Post Ad