തൃശൂര്‍: (www.evisionnews.in) ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് രാജിവച്ചു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. എന്നാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്ന് കാണിച്ചാണ് രാജിയെന്ന് പറയുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ സൗത്ത് സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ ആത്മീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയായിരുന്നു സോമനാഥ് ഭാരതിയുടെ സന്ദര്‍ശനം.

Post a Comment
0 Comments