ശ്രീനഗര്‍ (www.evisionnews.in): പാര്‍ലമെന്റ് ആക്രമണത്തിലെ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച നേട്ടം. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ 500ല്‍ 474 മാര്‍ക്കോടെ 95 ശതമാനം മാര്‍ക്ക് നേടിയാണ് ഗാലിബ് അപൂര്‍വ്വ വിജയം കരസ്ഥമാക്കിയത്. ആകെയുള്ള അഞ്ചു വിഷയങ്ങളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡും നേടിയാണ് ഗാലിബിന്റെ നേട്ടം.
പുല്‍വാമാ ജില്ലയിലെ അവന്തിപുരയിലെ സ്‌കൂളിലാണ് ഗാലിബ് പഠിക്കുന്നത്. നേരത്തേ ജില്ലയില്‍ പെണ്‍കുട്ടികളുടെ കുത്തകയായ ഉയര്‍ന്ന മാര്‍ക്കാണ് ഗാലിബ് സ്വന്തമാക്കിയത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

Post a Comment
0 Comments