ബദിയടുക്ക:(www.evisionnews.in) ബെസ്റ്റ് എസ്കിമോ ഓൺലൈൻ ഫോറം സംഘടിപ്പിച്ച "യുറേകാ 2016" റീജിയണൽ ഇൻറ്റർ സ്കൂൾ ക്വിസ് മത്സരത്തിന് ആവേഷകരമായ സമാപനം. തെരഞ്ഞെടുത്ത 20-ഓളം സ്കൂളുകളിലെ 2000-ത്തിൽ പരം വിദ്യാർത്ഥികൾ മത്സരിച്ച പ്രാഥമിക റൗണ്ടിൽ നിന്നും ഫൈനലിലേക്ക് യോഗ്യത നേടിയ 100-ഓളം വിദ്യാർത്ഥികൾ മാറ്റുരച്ച് കൊണ്ട് ജി. എച്ച്. എസ് പെരഡാലയിൽ നടന്ന ഫൈനലിൽ എച്ച് എസ് എസ് വിഭാഗത്തിൽ മറിമ്മത് സബ്രീന (എൻ. എച്ച്. എസ്. എസ്. പെരഡാല) ഒന്നും പ്രത്വിരാജ് ബലക്ക (എ. പി. എച്ച്. എസ്. എസ്. അഗൽപാടി) രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി (വിദ്യാപീഠ എച്ച്. എസ് ബദിയടുക്ക), ശ്രിഹരി (ജി. എച്ച്. എസ്. കാറഡുക്ക), യു. പി. വിഭാഗത്തിൽ ശ്രീഹരി (കുനിൽ സ്കൂൾ ബദിയടുക്ക) ശിവരാജ് (ജി. എച്ച്. എസ് കാറഡുക്ക) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമെൻറ്റോ, സർട്ടിഫികറ്റുകൾ വിതരണം ചെയ്തു. സമ്മാനദാന ചടങ്ങ് ബദിയടുക്ക എസ് ഐ ദാമോദരൻ ഉൽഘാടനം ചെയ്തു. സമൂഹത്തിൽ സാമുദായിക ദേശ ചിന്തകൾക്കതീതമായി ബെസ്റ്റ് എസ്കിമോയെ പോലുള്ള സൗഹൃദ കൂട്ടായ്മകൾ വളർന്ന് വരുന്നത് സന്തോഷം പകരുന്നുവെന്നും ഇത്തരം കൂട്ടായ്മകൾ കാലഘട്ടത്തിന്റെ അനിവാരൃതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ജീവകാരുണ്യ പ്രവർത്തനങ്ങളോട് ആഭിമുഖ്യം കുറഞ്ഞ് വരുന്ന പുതുതലമുറക്ക് ചാരിട്ടിയുടെ മഹത്തായ സന്ദേശം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറേ ശ്ലാഘനീയമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. ബെസ്റ്റ് എസ്കിമോ ഓൺലൈൻ ഫോറം ചെയർമാൻ ഹമീദലി മാവിനകട്ട അദ്ധ്യക്ഷത
വഹിച്ചു. ഹാഷിം മാളിക വ്യക്തിത്വ വികസന ക്ളാസ് കൈകാര്യം ചെയ്തു. മുഹമ്മദ് കരോടി, മമ്മിഞ്ഞി ഹാജി, ഇബ്രാഹീം ബെള്ളിക തുടങ്ങിയവർ സംസാരിച്ചു. ഇഖ്ബാൽ ആലംകോൾ സ്വാഗതവും അബ്ദുൽ ജബ്ബാർ എ. ജി നന്ദിയും പറഞ്ഞു. റിഷാദ് പെർള, നിയാസ് മാളിക, ജംഷീർ, ബാസിത് ആലി, മിസ്ബാഹ് തുടങ്ങിയവർ നേത്രത്വം നൽകി.
വഹിച്ചു. ഹാഷിം മാളിക വ്യക്തിത്വ വികസന ക്ളാസ് കൈകാര്യം ചെയ്തു. മുഹമ്മദ് കരോടി, മമ്മിഞ്ഞി ഹാജി, ഇബ്രാഹീം ബെള്ളിക തുടങ്ങിയവർ സംസാരിച്ചു. ഇഖ്ബാൽ ആലംകോൾ സ്വാഗതവും അബ്ദുൽ ജബ്ബാർ എ. ജി നന്ദിയും പറഞ്ഞു. റിഷാദ് പെർള, നിയാസ് മാളിക, ജംഷീർ, ബാസിത് ആലി, മിസ്ബാഹ് തുടങ്ങിയവർ നേത്രത്വം നൽകി.
keywords:eskimo-yureka-2016-students-badiyadukka

Post a Comment
0 Comments