Type Here to Get Search Results !

Bottom Ad

ചൗക്കിയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: ഒരാള്‍ പിടിയില്‍


മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): ചൗക്കിയില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. കവര്‍ച്ചയ്ക്ക് ശേഷം അകത്ത് ഉറങ്ങിക്കിടന്ന യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു. 

ചൗക്കി ആസാദ് നഗറിലെ റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ആളനക്കം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് രണ്ടുപേര്‍ ഓടിരക്ഷപ്പെടുന്നത് ശ്രദ്ദയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു മുറിയില്‍ കിടന്നുറങ്ങുന്നതുകണ്ട യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. റഫീഖിന്റെ സഹോദരിയുടെ സ്വര്‍ണ പാദസരം നഷ്ടപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.


Keywords: Kasaragod-news-chowki-news-police-theft

Post a Comment

0 Comments

Top Post Ad

Below Post Ad