കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി. ഡിപ്പോക്ക് സമീപം കെപിആര്‍ റാവു റോഡില്‍ സ്വര്‍ണ വിതരണക്കാരനെ അക്രമിച്ച് 1.3 കിലോ സ്വര്‍ണവും 4.3 ലക്ഷം രൂപയും കവര്‍ന്ന സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇവര്‍ ഉടന്‍ പിടിയിലാകും.
തൃശൂര്‍ ചെമ്പുക്കാവ് ലൂര്‍ദ്പുരം സ്വദേശി ടോണി (50)യെ അടിച്ച് വീഴ്ത്തിയാണ് പണവും സ്വര്‍ണവും കവര്‍ന്നത്. ജനുവരി 12ന് രാത്രിയാണ് സംഭവം. പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod-news-case-robbery-car-seized

Post a Comment
0 Comments