Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് രണ്ടര ലക്ഷത്തിന്റെ മൊബൈല്‍ ഉപകരണങ്ങള്‍ കവര്‍ന്നു


ബദിയടുക്ക (www.evisionnews.in): കടയുടെ ഷട്ടര്‍ തകര്‍ത്ത് രണ്ടര ലക്ഷത്തിന്റെ മൊബൈല്‍ ഉപകരണങ്ങള്‍ കവര്‍ന്നു. ഒളമലയിലെ രതീഷിന്റെ ഉടമസ്ഥതയിലുള്ള ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ അമ്പാര്‍ കമ്മ്യൂണിക്കേഷന്‍സ് കടയിലാണ് കവര്‍ച്ച നടന്നത്. ഒരു ലാപ്‌ടോപ്, ഒരു ഹാര്‍ഡ് ഡിസ്‌ക്, 15 സാംസണ്‍ ഫോണുകള്‍, റിപയറിന് കൊണ്ടുവന്ന 15 മൊബൈല്‍ ഫോണുകള്‍, റീചാര്‍ജ് കൂപ്പണുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രതീഷ് പരാതിപ്പെട്ടു. 

ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ ഷട്ടര്‍ വളച്ച നിലയില്‍ കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords; Kasaragod-news-saturday-mobile-police-case-rgd

Post a Comment

0 Comments

Top Post Ad

Below Post Ad