ഹൈദരാബാദ് (www.evisionnews.in): കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായശാലയില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കേരളത്തിന് കൈമാറി. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ കോച്ചാണ് ഇതെന്ന് ചടങ്ങില്‍ വെങ്കയ്യ നായിഡു അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മൂന്നു മെട്രോ കോച്ചുകളാണ് കേരളത്തിന് വേണ്ടി തയാറായിരിക്കുന്നത്. ട്രെയിലറുകളില്‍ റോഡുമാര്‍ഗം ഇവ കേരളത്തിലെത്തിക്കും. കോച്ചുകള്‍ ആലുവയിലെത്താന്‍ പത്തു ദിവസമെടുക്കും. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍ രാത്രിസമയത്തു മാത്രമായിരിക്കും ട്രെയിലറുകളുടെ യാത്ര. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷം കോച്ചുകള്‍ ബന്ധിപ്പിക്കും.
22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്. മൂന്ന് കോച്ചുകളിലായി 140 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഒമ്പതു മാസത്തിനുള്ളില്‍ കോച്ചുകല്‍ കൈമാറുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനി അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മ്മാണം തുടങ്ങിയത്.
Keywords; Kerala-news-metro-coach-vengayya-naidu


Post a Comment
0 Comments