Type Here to Get Search Results !

Bottom Ad

കുഞ്ഞ് കരയുന്നത് എന്തിനെന്നറിയാന്‍ പുതിയ ആപ്പ് വരുന്നു


ലണ്ടന്‍ (www.evisionnews): പിഞ്ചോമനകള്‍ കരയുമ്പോള്‍ ഉള്ള കളിപ്പാട്ടങ്ങള്‍ വാരിവലിച്ചിട്ട് അമ്മമാര്‍ വിഷമിക്കേണ്ട. കുഞ്ഞിന്റെ കരച്ചില്‍ എന്തിനാണെന്ന് ഇനി മുതല്‍ ഇന്‍ഫന്റ് ക്രൈസ് ട്രാന്‍സ്‌ലേറ്റര്‍ എന്ന പുതിയ ആപ്ലിക്കേഷന്‍ പറഞ്ഞുതരും.

നാഷണല്‍ തയ്‌വാന്‍ സര്‍വകലാശാല ആശുപത്രിയി യുണ്‍ലിനിലാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. കുഞ്ഞുങ്ങളുടെ നാല് തരത്തിലുള്ള കരച്ചില്‍ മനസിലാക്കി അതിന്റെ കാരണം ആപ്ലിക്കേഷന്‍ പറഞ്ഞ് കൊടുക്കും. കുട്ടികളുടെ കരച്ചില്‍ ആപ്ലിക്കേഷന്‍ റെക്കോര്‍ഡ് ചെയ്യുകയും വലിയ ഡേറ്റാ ബേസില്‍ കംപേര്‍ ചെയ്യുകയുമാണ് ചെയ്യുന്നത്.

100 നവജാത ശിശുക്കളുടെ 200000 കരച്ചില്‍ ശബ്ദങ്ങള്‍ റിസെര്‍ച്ച് ചെയ്താണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. കുഞ്ഞ് കരയുമ്പോള്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത് അതിലെ റെക്കോര്‍ഡിംഗ് ബട്ടണ്‍ പത്ത് സെക്കന്റ് സമയത്തേക്ക് ടച്ച് ചെയ്ത് പിടിക്കുക. അപ്പോള്‍ ശബ്ദം ക്ലൗഡ് ഡ്രൈവില്‍ അപ്‌ലോഡാകും. തുടര്‍ന്ന് ശബ്ദം വിലയിരുത്തി 15 സെക്കന്റിനുള്ളില്‍ കുട്ടികരയാനുള്ള കാര്യം ആപ്ലിക്കേഷന്‍ പറഞ്ഞു തരും.

പ്രധാനമായും നാല് കാരണങ്ങളാലാണ് കുഞ്ഞുങ്ങള്‍ കരയുന്നതെന്നാണ് പറയപ്പെടുന്നത്. വിശപ്പ്, ഉറക്കം, വേദന, നനവിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ കൊണ്ടാണ് കുട്ടികള്‍ പ്രധാനമായും കരയുന്നതെന്ന് നിരീക്ഷകനകയ ചങ് ചുവാന്‍ യു പറഞ്ഞു. രണ്ട് ആഴ്ച പ്രായമുള്ള കുട്ടികളിലാണ് ഈ ആപ്ലിക്കേഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുക. പരീക്ഷണം നടത്തിയതില്‍ 92 ശതമാനം വിജയമായിരുന്നെന്നും ചുവാന്‍ പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad