Type Here to Get Search Results !

Bottom Ad

എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടം തിങ്കളാഴ്ച മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും


കാസര്‍കോട് :(www.evisionnews.in) എരിയാല്‍ ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം തിങ്കളാഴ്ച നാലുമണിക്ക് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അബൂ നവാസ് സ്വാഗതം പറയും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പി കരുണാകരന്‍ എം.പി കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉണര്‍വ്വ് സോവനീര്‍ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, വൈസ് പ്രസിഡണ്ട് ഹലീമ ഷിന്നൂന്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, മെമ്പര്‍ സുമയ്യ നിസാര്‍, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ പ്രസംഗിക്കും. 
വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ സാധാരണക്കാരായ മഹല്ല് നിവാസികളുടെ കുട്ടികള്‍ക്ക് പുതിയ കാലത്തിനനുസരിച്ച് കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ സൗകര്യം ഉണ്ടാക്കാനുമാണ് എരിയാല്‍ ജമാഅത്ത് കമ്മിറ്റി ഇംഗ്ലീഷ് സ്‌കൂള്‍ ആരംഭിച്ചതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ കെട്ടിടത്തില്‍ 12ക്ലാസ് റൂംഒരുക്കിയിട്ടുണ്ട്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി കേരള സിലബസ് അനുസരിച്ചാണ് പഠനം നടത്തുന്നത്. യു.പി സ്‌കൂളിനുള്ള അംഗീകാരം കേരള സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഹൈസ്‌കുള്‍ വരെയായി ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ് ജമാഅത്ത് കമ്മിറ്റി. മദ്രസാ കെട്ടിടത്തിലായിരുന്നു ഇതുവരെ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അബൂനവാസ്, വൈസ് പ്രസിഡണ്ട് എ.കെ ശാഫി, സ്‌കൂള്‍ മാനേജര്‍ ബി.എം ഖാദര്‍, കെ.ബി അബൂബക്കര്‍, ശംസുദ്ദീന്‍ മാസ്‌കോ, മന്‍സൂര്‍ അക്കര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad