Type Here to Get Search Results !

Bottom Ad

ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും


തിരുവനന്തപുരം (www.evisionnews.in): വേതനഘടനയുടെ പരിഷ്‌കരണവും സിവില്‍സര്‍വീസിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

രണ്ടുവര്‍ഷമായി ഈ ആവശ്യം മുന്‍നിര്‍ത്തി നടത്തുന്ന പ്രക്ഷോഭങ്ങളോട് സര്‍ക്കാര്‍ നിഷേധസമീപനം തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിന് നിര്‍ബന്ധിതമായതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആന്‍ഡ് ടീച്ചേഴ്‌സും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയും യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചും ജീവനക്കാര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമം. ശമ്പളപരിഷ്‌കരണത്തിന്റെ ചെലവുകൂടി പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ റവന്യു കമ്മി നികത്തുന്നതിന് പ്രത്യേക ധനസഹായമായി 9519 കോടി രൂപ അനുവദിച്ചത്. എന്നിട്ടും ശമ്പളപരിഷ്‌കരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ചും കരിനിയമങ്ങള്‍ പ്രഖ്യാപിച്ചും പണിമുടക്കിനെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സമരസമിതി പറഞ്ഞു.

Keywords: Kerala-news-trivandram-strike 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad