Type Here to Get Search Results !

Bottom Ad

റിപബ്ലിക് ദിനത്തില്‍ മദ്രസകളില്‍ ദേശീയപതാക ഉയര്‍ത്തണം -ആര്‍.എസ്.എസ്


ന്യൂഡല്‍ഹി (www.evisionnews.in): റിപബ്ലിക് ദിനമായ ജനുവരി 26ന് രാജ്യത്തെ എല്ലാ മദ്രസകളിലും ദേശീയപതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് മുഖാന്തിരമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

റിപബ്ലിക് ദിനത്തില്‍ മദ്രസകളിലെ ദേശീയദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജനുവരി 20,21 തീയതികളില്‍ വാരണാസിയില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശീയനേതാക്കളുടെ ഉന്നതതല യോഗം ചേരുന്നുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ മുസ്ലിംകളുടെ പിന്തുണ തേടാനുംകൂടി ചേരുന്ന യോഗത്തില്‍ ആര്‍.എസ്.എസ് പ്രമുഖന്‍ ഇന്ദ്രേഷ് കുമാര്‍ പങ്കെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad