Type Here to Get Search Results !

Bottom Ad

ബംഗളൂരു ഹവാല കേന്ദ്രത്തില്‍ റെയ്ഡ്: 1.18 കോടി പിടിച്ചെടുത്തു


ബംഗളൂരു (www.evisionnews.in): നഗരത്തിലെ നാഗരത്‌ന പേട്ടയിലെ ഹവാല കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം സിസിബി 1.18 കോടി രൂപയുടെ കുഴല്‍പണം പിടിച്ചെടുത്തു. 14 പേരെ അറസ്റ്റുചെയ്തു. രണ്ടു നോട്ടെണ്ണല്‍ യന്ത്രങ്ങളും 25 മൊബൈല്‍ ഫോണുകളും ബന്തവസിലാക്കി. 

മഹാവീര്‍ ബുള്ള്യന്‍സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ധര്‍മ്മേന്ദ്ര എന്നയാളാണ് ഹവാല കേന്ദ്രത്തിന്റെ തലവന്‍. ഇടനിലക്കാരന്‍ വേറെയുണ്ട്. സംസ്ഥാനത്തിനകത്തും പുറത്ത് നിന്നും കോടികള്‍ പലരില്‍ നിന്നും ശേഖരിച്ചതായി തെളിവുണ്ടെന്ന് പോലീസ് അറിയിച്ചു. ഹവാല നടത്തിപ്പുകാര്‍ കള്ളപ്പണം വെളുപ്പിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.


Keywords: Karnataka-news-raid-havala-

Post a Comment

0 Comments

Top Post Ad

Below Post Ad