കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ ലോറിയിടിച്ച് അധ്യാപകന് പരിക്കേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്. ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ പേരോല്‍ മൂന്നാംകുറ്റിയിലെ കുമാരനാ(45)ണ് കഴിഞ്ഞ ദിവസം മാവുങ്കാലിലുണ്ടായ അപകടത്തില്‍ പരിക്കേറ്റത്.
മകളെ സ്‌കൂളില്‍ കൊണ്ടുവിട്ട ശേഷം ബൈക്കില്‍ തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടന്‍ തന്നെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കുമാരന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു. ലോറി കസ്റ്റഡിയിലെടുത്തു.
Keywords: kasaragod-news-bike-lorry-custody-accident-police

Post a Comment
0 Comments