കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചൊവ്വാഴ്ച സിബിഐക്ക് മുമ്പാകെ ഹാജരാകും. തലശേരി ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യല്‍ നടക്കുന്നത്.
മനോജ് വധത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനാല്‍ ജയരാജനെ കേസില്‍ പ്രതിയാക്കാനും ഉടന്‍ അറസ്റ്റുചെയ്യാനുമാണ് സാധ്യത. ജനുവരി അഞ്ചിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന്‍ ഹാജരായിരുന്നില്ല.
കേസില്‍ ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. കേസില്‍ പ്രതിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് കൊല്ലപ്പെട്ടത്.
ആര്‍.എസ്.എസ് -ബി.ജെ.പി കേന്ദ്രനേതൃത്വങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയരാജനെ കേസില്‍ കുടുക്കി വേട്ടയാടാന്‍ സിബിഐ തുനിയുന്നതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. ജയരാജന്റെ അറസ്റ്റ് മറികടക്കാനുള്ള ഉന്നത നിയമജ്ഞരുമായുള്ള കൂടിയാലോചനകളും സിപിഎം നേതൃത്വം നടത്തിവരുന്നുണ്ട്.

Post a Comment
0 Comments