Type Here to Get Search Results !

Bottom Ad

മൂന്നാര്‍ ഓപ്പറേഷന്‍: 'പൊമ്പിളൈ' നേതാവ് ഗോമതിയും സംഘവും സി.പി.എമ്മിലേക്ക്

ഇടുക്കി (www.evisionnews.in): കൊല്ലത്ത് ആര്‍.എസ്.പിക്കുള്ളില്‍ നിന്ന് അണികളെയും നേതാക്കളെയും ചാക്കിട്ട് പിടുത്തം തുടരുന്ന സിപിഎം ഇടുക്കി ജില്ലയിലെ മൂന്നാറിലേക്കും പാര്‍ട്ടിയുടെ റെഡ് ഓപ്പറേഷന്‍ നീക്കുന്നു. മുന്നാറില്‍ തോട്ടം തൊഴിലാളി സമരം നയിച്ച 'പൊമ്പിളൈ ഒരുമൈ' നേതാവ് ഗോമതിയെയും കൂട്ടരെയും സി.പി.ഐ.എമ്മില്‍ ചേര്‍ത്താണ് മൂന്നാര്‍ ഓപ്പറേഷന് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുന്നത്. 

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.ഐ.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഗോമതിയും മറ്റും സി.ഐ.ടി.യുവില്‍ ചേരാന്‍ തീരുമാനിച്ചു കഴിഞ്ഞു. സി.ഐ.ടി.യുവില്‍ ചേരുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ഗോമതി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ എ.ഐ.ടി.യു.സി അംഗമായിരുന്നു ഗോമതി. 

തോട്ടം തൊഴിലാളി സമരം തീര്‍ന്നതിന് ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദേവികുളം ബ്ലോക്കിലെ നല്ലതണ്ണി വാര്‍ഡില്‍ നിന്നും ഗോമതി സ്വതന്ത്രയായി മത്സരിച്ച് ജയിച്ചിരുന്നു.

Keywords: Kerala-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad