തളങ്കര (www.evisionnews.in): അറിവും കഴിവുമുള്ളവര്‍ ഭരണാധികാരികളായാല്‍ സമൂഹവും നാടും വികസനപാതയില്‍ മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. നാടിന്റെ വികസനത്തിന് അഭികാമ്യം ഭരണനേതൃത്വത്തില്‍ കഴിവുള്ളവര്‍ ഉണ്ടാകണമെന്നാണ്. അതില്ലാത്തതാണ് നമ്മുടെ നാട് ഇന്ന് നേരിടുന്ന വികസനമുരടിപ്പിന് കാരണമെന്നും ഡിജിപി അഭിപ്രായപ്പെട്ടു. തളങ്കര ഗവ മുസ്ലിം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച തിരുമുറ്റത്ത് പരിപായില്‍ പത്രപ്രവര്‍ത്തകന്‍ ടിഎ ശാഫിയുടെ 'ദേശകാഴ്ച' എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേറിട്ട പാത തെരഞ്ഞെടുത്താല്‍ മാത്രമേ സമൂഹത്തിന് എന്തെങ്കിലും കൂടുതല്‍ നന്മയും സേവനവും ചെയ്യാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ പ്രമുഖ ചാനല്‍ വാര്‍ത്താതാരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്നാണ് കാസര്‍കോട്ടെത്തിയ ജേക്കബ് തോമസിനെ കാണാനും കേള്‍ക്കാനും തിരുമുറ്റത്ത് സദസില്‍ വന്‍ജനാവലി അണിനിരന്നിരുന്നു. ആഘോഷ നഗരിയില്‍ കാറില്‍ വന്നിറങ്ങിയ അദ്ദേഹത്തെ നേരിട്ട്‌ചെന്ന് ഹസ്തദാനം ചെയ്ത് അഭിനന്ദനമര്‍പ്പിക്കാന്‍ സദസ്യര്‍ തിക്കുംതിരക്കും കൂട്ടി.

കാസര്‍കോട് എഎസ്പിയായി സേവനമനുഷ്ഠിച്ച കാലവും അക്കാലത്ത് തനിക്ക് മുന്‍ നഗരസഭാ കൗണ്‍സിലര്‍ അന്തരിച്ച കെഎം ഹസനും മക്കളായ ശിഹാബും ശുഹൈബും ചെയ്ത സഹായങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പുസ്തകത്തിന്റെ ആദ്യപ്രതി ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഏറ്റുവാങ്ങി. കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കവി റഫീഖ് അഹമ്മദ്, മാപ്പിളപ്പാട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. കവി മുരുകന്‍ കാട്ടാക്കട കവിതാലാപനം നടത്തി. ശുഹൈബ് സ്വാഗതവും ടി.എ ഇബ്രാഹിം (അരീന, കോഴിക്കോട്) നന്ദിയും പറഞ്ഞു. കലാസാഹിത്യമത്സര വിജയികളെയും വേദിയില്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കലോത്സവം അരങ്ങേറും. മാപ്പിളപ്പാട്ട് ഇസ്മയില്‍ തളങ്കരയുടെ ഗാനമേളയും ഉണ്ടാകും.

Post a Comment
0 Comments