ഇസ്‌ലാമാബാദ് (www.evisionnews.in): ദൈവനിന്ദ ചെയ്‌തെന്നു ധരിച്ച് 15കാരന്‍ സ്വന്തം കൈ വെട്ടിമാറ്റി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ഹുജ്‌റ ഷാ മുഖീം ജില്ലയിലാണ് സംഭവം. പള്ളിയില്‍ വെച്ച് ഇമാം നിങ്ങളില്‍ പ്രവാചകന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നവര്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറയുകയും നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥന നിര്‍ത്തിയവരുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഈ ചോദ്യം തെറ്റായി കേട്ട മുഹമ്മദ് അന്‍വര്‍ എന്ന ബാലന്‍ കൈ പൊക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അന്‍വര്‍ ദൈവനിന്ദ നടത്തിയെന്ന് അവിടെ കൂടിയിരുന്നവര്‍ ആരോപിക്കുകയും ചെയ്തു. പള്ളിയില്‍ നിന്നും വീട്ടിലെത്തിയ അന്‍വര്‍ നേരത്തെ ഉയര്‍ത്തിയ കൈ വെട്ടി ഒരു പാത്രത്തിലാക്കി ഇമാമിനു സമ്മാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
കൈവെട്ടിയ കുട്ടിയെ ഗ്രാമവാസികള്‍ അഭിനന്ദിക്കുകയും കുട്ടിയുടെ മാതാപിതാക്കള്‍ മകന്റെ ചെയ്തിയെ പുകഴ്ത്തുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസൊന്നും ഇല്ലെന്നും പോലീസ് അറിയിച്ചു.
Keywords: National-news-police

Post a Comment
0 Comments