Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് കേരള യാത്ര: പ്രചാരണത്തിന് യൂത്ത് ലീഗ് നേതാക്കളുടെ യുവസഞ്ചാരം


ബേക്കല്‍: (www.evisionnews.in) സൗഹൃദം സമത്വം സമന്വയം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ ഭാഗമായി അഞ്ച് യൂത്ത് ലീഗ് നേതാക്കള്‍ നടത്തിയ യുവസഞ്ചാരം ശ്രദ്ധേയമായി. മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബായിക്കര, എസ്.ടി.യു ഉദുമ മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കടാങ്കോട്, കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കോളിയടുക്കം എന്നിവരാണ് ഹരിതപതാകയും പ്രത്യേക പ്ലക്കാര്‍ഡും ഉയര്‍ത്തി പൂച്ചക്കാട് നിന്നും ബേക്കല്‍ വരെ കാല്‍നടയാത്ര നടത്തിയത്.

പൂച്ചക്കാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ്കുഞ്ഞി മാങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജലീല്‍ കോയ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു. ടി.പി. കുഞ്ഞബ്ദുല്ല, ഹാരിസ് തൊട്ടി, സോളാര്‍ കുഞ്ഞാമദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ബേക്കലില്‍ നടന്ന സമാപന പരിപാടിയില്‍ പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷാനവാസ് എം.ബി അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍ ഉദ്ഘാടനം ചെയ്തു. സലാം മാസ്തിഗുഡ്ഡ സ്വാഗതം പറഞ്ഞു. മുഹമ്മദ് കോളിയടുക്കം, ഹനീഫ. എം.എം.കെ, നൗഷാദ് മാസ്തിഗുഡ്ഡ, അഷ്‌റഫ് ബംഗാളി, പി.കെ ബഷീര്‍, അഷ്‌റഫ് ഖിളരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad