Type Here to Get Search Results !

Bottom Ad

ക്ഷേമപെന്‍ഷന്‍ വൈകി: മുഖ്യമന്ത്രിക്ക് ശമ്പളമില്ല


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷന്‍ വിതരണം സമയത്തിന് പൂര്‍ത്തിയാകാത്തതിനാല്‍ മുഖ്യമന്ത്രിക്ക് ശമ്പളം വാങ്ങാനായില്ല. എല്ലാ മാസവും 18ന് മുമ്പ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും അതിനു ശേഷമേ താന്‍ ശമ്പളം വാങ്ങൂ എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, പെന്‍ഷന്‍ വിതരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. 

പോസ്റ്റ് ഓഫീസ് വഴി ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 18 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ രണ്ട് മാസത്തിലധികമായി പെന്‍ഷന്‍ മുടങ്ങിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. പോസ്റ്റ് ഓഫീസ് വഴിയുള്ള ക്ഷേമപെന്‍ഷന്‍ ഈ മാസം വിതരണം ചെയ്യാനാകില്ലെന്നാണ് സൂചന. പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ വിസമ്മതിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങള്‍ക്ക് കോര്‍ ബാങ്കിംഗ് സൗകര്യം നിലവില്‍ വന്നശേഷം മാത്രമേ ക്ഷേമപെന്‍ഷന്‍ വിതരണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് അവര്‍ പഞ്ചായത്ത് ഡയറക്ടറേറ്റിനെ അറിയിച്ചത്. 

അതിനാല്‍ പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുന്നതിനുപകരം ഫെബ്രുവരി ആറിന് ചെക്ക് ആയി നല്‍കാന്‍ തീരുമാനമായി. എല്ലാ ജില്ലകളിലും പഞ്ചായത്തുകളിലൂടെയും നഗരസഭകളിലൂടെയും ഗുണഭോക്താക്കള്‍ക്ക് ചെക്ക് കൈപ്പറ്റാനാകും. പോസ്റ്റ് ഓഫീസ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തെച്ചൊല്ലി നേരത്തേ തന്നെ പരാതികളുണ്ടായിരുന്നു. അതിനിടയിലാണ് അവര്‍ വിതരണത്തില്‍ നിന്ന് പിന്മാറിയത്. എട്ടു ലക്ഷം പേര്‍ ബാങ്ക് വഴിയും 18 ലക്ഷം പേര്‍ പോസ്റ്റ് ഓഫീസ് വഴിയുമാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad