മംഗളൂരു (www.evisionnews.in): കാറില്‍ മാരകായുധവുമായി പശു മോഷണത്തിനിറങ്ങിയ കുപ്രസിദ്ധ മൂവര്‍ കസായി സംഘത്തെ ഉള്ളാള്‍ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ തലപ്പാടി ദേശീയപാതയില്‍ വെച്ചാണ് മൂവര്‍ സംഘത്തെ അറസ്റ്റു ചെയ്തത്. ചെമ്പുഗുഡ്ഡെയിലെ ഇര്‍ഷാദ് (30), ഫറങ്കിപേട്ടയിലെ ഇമ്രാന്‍ (24), കഞ്ചനാടിയിലെ മുത്തലിബ് (35) എന്നിവരാണ് പിടിയിലായത്. പശുക്കളെ തിരഞ്ഞ് മോഷ്ടാക്കള്‍ സ്ഥലത്ത് കറങ്ങുന്ന രഹസ്യവിവരം കിട്ടിയ പോലീസ് ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്. രണ്ടു പേര്‍ രക്ഷപ്പെട്ടു.
ഇവര്‍ സഞ്ചരിച്ച ടവേര കാറും രണ്ടു വാളുകളും പ്ലാസ്റ്റിക് കയറും മുളക് പൊടിയടങ്ങിയ പാക്കറ്റും പിടിച്ചെടുത്തു. പിടിയിലായവര്‍ നേരത്തെ പശു മോഷണക്കേസില്‍ പ്രതികളായിരുന്നുവെന്ന് ഉള്ളാള്‍ പോലീസ് അറിയിച്ചു.
Keywords: Karnataka-news-manglore-arrest-police

Post a Comment
0 Comments