Type Here to Get Search Results !

Bottom Ad

ഹരീഷ് പൂജാരി വധക്കേസ്: ഒളിവിലായിരുന്ന പ്രതി അഹമ്മദാബാദില്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.in): മുസ്ലിമായ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഹിന്ദു യുവാവിനെ വെട്ടിക്കൊന്ന ശേഷം ഒളിവില്‍ കടന്ന ബജ്‌രംഗദള്‍ പ്രവര്‍ത്തകനായ പ്രതിയെ ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് ബണ്ട്വാള്‍ പോലീസ് അറസ്റ്റുചെയ്തു. ഹരീഷ് പൂജാരി വധക്കേസിലെ നാലാം പ്രതി രവി രാജിനെയാണ് അഹമ്മദാബാദ് വസ്ത്രാപുരയിലെ അമ്മാവന്റെ വീട്ടില്‍വെച്ച് അറസ്റ്റുചെയ്തത്. 

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തിന്റെ പേരില്‍ മടിക്കേരിയില്‍ ഉടലെടുത്ത വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഹരീഷ് പൂജാരി ബണ്ട്വാളില്‍ ബജ്‌രംഗദളുകാരാല്‍ വധിക്കപ്പെടുന്നത്. 2015 നവംബര്‍ 12ന് രാത്രിയാണ് കൊലനടന്നത്. സുഹൃത്തും അയല്‍വാസിയുമായ സമീയുള്ളയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ സമീയുള്ളയെ ലക്ഷ്യമിട്ട് വാനിലെത്തിയ അക്രമികള്‍ ആളുമാറി ഹരീഷ് പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നു. 

കൊലയ്ക്ക് ശേഷം നവംബര്‍ 19ന് ബജ്‌രംഗദള്‍ നേതാവ് ഭൂവിത് ഷെട്ടി (25), കൂട്ടുപ്രതികളായ അച്യുത (28) എന്നിവരെയും നവംബര്‍ 30ന് മിഥുന്‍ പൂജാരിയെയും അറസ്റ്റുചെയ്തിരുന്നു. അതിനിടെയാണ് രവി രാജ് പോലീസിനെ വെട്ടിച്ച് ഗുജറാത്തിലേക്ക് കടന്നത്. ഹരീഷ് പൂജാരിയെ വെട്ടിക്കൊന്നത് മുസ്ലിം ഗ്രൂപ്പുകളാണെന്ന് ആരോപിച്ച് മംഗളൂരുവില്‍ സംഘപരിവാര്‍ ബന്ദ് നടത്തിയിരുന്നു. അതിനിടയിലാണ് ബജ്‌രംഗദളുകാര്‍ കൊലക്കേസില്‍ പിടിയിലായത്. 


Keywords: Karnataka-news-arrest-murder-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad