പഞ്ചാബ് (www.evisionnews.in): പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളിയായ എന്‍എസ്ജി കമാന്‍ഡോ ലഫ് കേണല്‍ മരിച്ചു. പാലക്കാട് സ്വദേശി നിരജ്ഞന്‍ കുമാറാണ് മരിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്ത് നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. രാജ്‌നാഥ് സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഞായറാഴ്ച രാവിലെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. അതേസമയം, തെരച്ചിലില്‍ ഭീകരരുടെ കൈവശം ഉണ്ടായിരുന്ന എകെ 47 റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ്, ജിപിഎസ് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.

Post a Comment
0 Comments