കാസര്‍കോട് (www.evisionnews.in): കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര നാളെ വൈകിട്ട് കുമ്പളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ സ്വാഗതം പറയും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തും.
കേരള കര്‍ണാടക മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സംബന്ധിക്കും. വൈകിട്ട് ആറു മണിക്ക് കാസര്‍കോട് നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടി ചെര്‍ക്കളയില്‍ നടക്കും. ജനരക്ഷായാത്രയില്‍ കെ.പി.സി.സി ഉയര്‍ത്തുന്ന ആശയങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ സാമൂഹിക, സാഹിത്യ, സാംസ്‌കാരിക, പരിസ്ഥിതി മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായി കെ.പി.സി.സി പ്രസിഡണ്ട് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ ചര്‍ച്ചനടത്തും.
അഞ്ചിന് രാവിലെ പത്തുമണിക്ക് ജനരക്ഷായാത്രയ്ക്ക് ചട്ടഞ്ചാലിലും 11 മണിക്ക് കോട്ടച്ചെരിയിലും സ്വീകരണം നല്‍കും. വൈകിട്ട് മൂന്നു മണിക്ക് തൃക്കരിപ്പൂരില്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം യാത്ര കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുമെന്നും അഡ്വ സി.കെ ശ്രീധരന്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ.ഗോവിന്ദന്‍ നായര്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, പി.വി സുരേഷ്, എം.സി പ്രഭാകരന്‍, ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ഹര്‍ഷാദ് വോര്‍ക്കാടി സംബന്ധിച്ചു.
Keywords: Kasaragod-news-vm-sudheeran-kpcc-kumbla-inagu-oommenchandi

Post a Comment
0 Comments