കൊച്ചി (www.evisionnews.in): കൊച്ചി മെട്രോയില്‍ മിനിമം യാത്രാനിരക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസിന്റെ മിനിമം നിരക്കായ പതിമൂന്ന് രൂപയോ അതിനോടടുത്ത തുകയോ ആയിരിക്കുമെന്നു സൂചന. കൂടുതല്‍ വേഗത്തില്‍ ചരുങ്ങിയ നിരക്കില്‍ യാത്രക്കാരെ സുഖപ്രദമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള കെഎംആര്‍എല്ലിന്‍രെ ശ്രമത്തിന്റെ ഭാഗമായാണിത്.
ഇതോടെ ആലുവ മുതല്‍ മഹാരാജാസ് വരെയുളള 16 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 25 രൂപ കൊടുത്താല്‍ മതി. ഇതുകൂടാതെ മെട്രോ അനുബന്ധ ഗതാഗതത്തിനും ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കാനാണ് കെഎംആര്‍എല്ലിന്റെ ശ്രമം. കൊച്ചി നഗരത്തിന്റെ പ്രത്യേകതകള്‍, യാത്രക്കാരുടെ തിരക്ക് എന്നിവയും അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് നിരക്കില്‍ അന്തിമ തീരുമാനമെടുക്കുക. രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളുടെ നിരക്കും പരിഗണിക്കും. ദില്ലി മെട്രോയില്‍ ഒമ്പതും ബംഗളൂരുവില്‍ പത്തു രൂപയുമാണ് മിനിമം നിരക്ക്.
ടിക്കറ്റ് നിരക്കിനെ കുറിച്ചും ഏകീകൃത ടിക്കറ്റ് സംവിധാനത്തെ കുറിച്ചും പഠിച്ച് സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗളൂരു ഐഐഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസത്തോടെ ഐഐഎമ്മിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ടിക്കറ്റ് നിരക്കിനെ കുറിച്ച് കെ.എം.ആര്‍.എല്‍ അന്തിമ തീരുമാനമെടുക്കും.
Keywords; Kerala-kochi-metro-ticket-rate

Post a Comment
0 Comments