Type Here to Get Search Results !

Bottom Ad

മാങ്ങാട് തീവെപ്പ് കേസ്: നേതാക്കള്‍ കെജ്‌രിവാളിനെ കണ്ടു


കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ വിരോധത്തില്‍ ആംആദ്മി പാര്‍ട്ടി ഉദുമ മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മാങ്ങാടിന്റെ വീട് തീവെച്ച് നശിപ്പിച്ചു 25ലക്ഷം രൂപയോളം നഷ്ടം ഉണ്ടാക്കിയ സംഭവം ആംആദ്മി പാര്‍ട്ടി ദേശീയ നേതാവും ഡല്‍ഹി മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ശ്രദ്ധയില്‍പെടുത്തി. 

കേസിലുള്‍പ്പെട്ടിട്ടുള്ള പ്രതികളെ ശിക്ഷിക്കാന്‍ നിയമത്തിന്റെ ഏതറ്റംവരെ പോകാനും ആം ആദ്മി പാര്‍ട്ടി സജ്ജമാണെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന അഭിഭാഷകര്‍ കേസ് വാധിക്കുമെന്നും മറ്റു കാര്യങ്ങള്‍ വരുന്നദേശീയ കമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ ഇത്തരംക്രൂരതയ്ക്ക് കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി ജില്ലാ സെക്രട്ടറി മുഹമ്മദലി ഫതാഹ്, ഉദുമ മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മാങ്ങാട് എന്നിവരാണ് കേജ്രിവാളുമായി കൂടികാഴ്ച നടത്തിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad