Type Here to Get Search Results !

Bottom Ad

സോളാര്‍ സമരം: തലസ്ഥാനത്ത് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും, നിരവധി പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം (www.evisionnews.in): സോളാര്‍ ഇടപാടില്‍ കോഴവാങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്ക് ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും നടന്നു. ജലപീരങ്കി പ്രയോഗിച്ച് പിരിഞ്ഞു പോകാത്ത യുവാക്കള്‍ അക്രമാസക്തമായപ്പോഴാണ് പോലീസ് ലാത്തിച്ചാര്‍ജ്ജും തുടര്‍ന്ന് കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. 

സംഘര്‍ഷത്തില്‍ യുവതികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ടോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ ഭാഗത്തേക്ക് ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കാണ് കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞത്. സെക്രട്ടറിയേറ്റ് പരിസരം വിജനവും പോലീസ് വലയത്തിലുമാണ്. സിപിഎം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രനും വി ശിവന്‍ കുട്ടി എം.എല്‍.എയും സ്ഥലത്തുണ്ട്. പ്രവര്‍ത്തകര്‍ പരിസരം വിട്ടു പോയിട്ടില്ല. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് പ്രതിരോധിക്കുകയാണ് പ്രവര്‍ത്തകര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad