ചിറ്റാരിക്കാല്‍:(www.evisionnews.in) മകന്റെ ദുരൂഹ മരണത്തിന് ശേഷം അപ്രത്യക്ഷനായ പിതാവിനെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും കാടുകളിലും വിജനയിടങ്ങളിലും തോടുകളിലും അന്വേഷണം തുടങ്ങി.ജോസ് ഗിരിയില്‍ നിന്നും ജനുവരി 24 മുതല്‍ കാണാതായ പുതിയിടത്ത് ഷാജിയെയാണ് നാട്ടുകാരും പോലീസും തിരയുന്നത്.
ഇയാളുടെ മകന്‍ ജോബിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കോഴിച്ചാല്‍ കട്ടപ്പള്ളിയിലെ തോട്ടില്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം പറയുന്നില്ല.വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ല.വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം പറയാനാകൂ എന്നാണ് പോലീസ് വിശദീകരണം.
അതിനിടെ ഷാജിയെ ഇന്നലെ കൊന്നക്കാട് കണ്ടതായി പറയപ്പെടുന്നുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. ഷാജി മകന്റെ മൃതദേഹം കണ്ട സ്ഥലത്തിന് പരിസരത്തോ തൊട്ടടുത്ത കര്‍ണ്ണാടക വനത്തിലോ ജീവനൊടുക്കിയിരിക്കാമെന്നാണ് പോലീസിന്റെ സംശയം.
Post a Comment
0 Comments