കാഞ്ഞങ്ങാട്:(www.evisionnews.in) കേരള സംസ്ഥാന വികസനത്തിന് അടിത്തറ പാകിയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചിട്ടയായി പാകപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്ത വികസനം കഴിഞ്ഞ നാലരവര്‍ഷം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടിമുടി തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍.
സ്വീകരണ യോഗത്തില്‍ സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍ അധ്യക്ഷം വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. സി.പി.ഐ നേതാക്കളായ മുല്ലക്കര രത്‌നാകരന്‍, സത്യന്‍ മോകേരി, പി.പ്രസാദ്, കെ.ചിഞ്ചുറാണി, കെ.രാജന്‍, വി.വിനീത്, ജയചന്ദ്രന്‍ ചേര്‍ത്തല, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഇപ്റ്റയു ടെ പോരാട്ടം അവസാനിക്കുന്നില്ല എന്ന തെരുവുനാടകവും അരങ്ങേറി.

Post a Comment
0 Comments