Type Here to Get Search Results !

Bottom Ad

രോഹിത് വിമുല: മുംബൈയില്‍ പ്രതിഷേധ പ്രകടനത്തിന് നേരെ സംഘ്പരിവാര്‍ ആക്രമണം


മുംബൈ (www.evisionnews.in): രോഹിത് വെമുല സംഭവത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ധാരാവിയില്‍ നടന്ന ബഹുജന പ്രകടനത്തിനുനേരെ ആര്‍.എസ്.എസ് ആക്രമണം. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലിക്കുനേരെ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ആര്‍.എസ്.എസ് ആക്രമണമുണ്ടായത്.

ആറരയോടെ നാല്‍പതോളം പേരടങ്ങിയ സംഘം ആയുധവും ലാത്തിയുമായെത്തി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ അക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമാധാനപരമായി റാലി നടത്തുന്നതിനിടെ മാരകായുധവുമായി റാലിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. 'ജയ് ഭീം ജനതയെ ആക്രമിക്കൂ' എന്നു പറഞ്ഞുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറയുന്നു. ആക്രമണം നടത്തിയവര്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതായി റിപ്പബ്ലിക്കന്‍ പാന്തേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ശ്യാം സോനാര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ധാരാവി പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നിരവധിപേര്‍ ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പിടികിട്ടിയ ഒരാളെ പോലീസിനു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: National-news-mumbai-police-attack

Post a Comment

0 Comments

Top Post Ad

Below Post Ad