Type Here to Get Search Results !

Bottom Ad

ഭരണത്തുടര്‍ച്ച ഉറപ്പ്; യു.ഡി.എഫ് അധികാരത്തിലെത്തും: കുഞ്ഞാലിക്കുട്ടി


മഞ്ചേശ്വരം:(www.evisionnews.in) ആസന്നമായ നിയസഭ തെരെഞ്ഞെടുപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മുസ്ലിം ലീഗൂം യു.ഡി.എഫും
ട്രോഫി പിടിച്ചെടുത്ത് സംസ്ഥാന ഭരണത്തിലേറുമെന്ന് വ്യവസായ മന്ത്രി പി.കെ .കുഞ്ഞാലികുട്ടി. ഇതിലാര്‍ക്കും സംശയം വേണ്ടെന്നും അടുത്ത നിയമസഭയില്‍ മുസ്ലിം ലീഗ് അംഗങ്ങളുടെ എണ്ണം ഇന്നുള്ള 20ല്‍ നിന്നും കുറച്ച്കൂടി വര്‍ദ്ധിപ്പിച്ച് പുതിയ ചരിത്രം എഴുതുമെന്ന് അദ്ദേഹം പറഞ്ഞു. ഹൊസങ്കടിയില്‍ കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജാഥാനായകന്‍കൂടിയായ കുഞ്ഞാലികുട്ടി.കേരളത്തില്‍ ഇന്ന് കാണുന്ന സമസ്തതല തലത്തിലുള്ള വികസന മുന്നേറ്റങ്ങള്‍ക്കും ഊര്‍ജ്ജവും പ്രേരകശക്തിയുമായതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ ഇഛാശക്തിയാണ്. കൊച്ചിയില്‍ മെട്രോറെയിലും സ്മാര്‍ട്ട് സിറ്റിയും യാഥാര്‍ത്ഥ്യമായി. വിഴിഞ്ഞത്ത് തുറമുഖം വന്നു. കണ്ണൂരില്‍ വിമാനം ഇറങ്ങാന്‍ പോവുന്നു. മെഡിക്കല്‍ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും നിരവധിയായി. ഇത്തരം വികസനം പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിച്ച യു.ഡി.എഫ് വീണ്ടും ഭരണത്തിലേറും. കുഞ്ഞാലിക്കുട്ടി ഉറപ്പിച്ച് പറഞ്ഞു.
ഇനി മുസ്ലിം ലീഗിന്റെ ലക്ഷ്യം സംപൂര്‍ണ്ണ മദ്യ ദുരന്ത വിമുക്ത കേരളം സൃഷ്ടിക്കലാണ്.ഇപ്പോള്‍ വീര്യം കുറഞ്ഞ ചിലസാധനങ്ങള്‍ മദ്യമാര്‍ക്കറ്റിലുണ്ട് അതും കേരളത്തില്‍ ഇല്ലാതാക്കും.
മുസ്ലിം ലീഗ് യാത്ര തുടങ്ങുന്നതിന് മുമ്പ് കുറേ യാത്രകള്‍ പുറപ്പെട്ട് കഴിഞ്ഞു. ആ യാത്രകള്‍ ഉണ്ടാക്കിയ അന്തരീക്ഷ മലിനീകരണം നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് മുസ്ലിം ലീഗിന്റെ യാത്ര. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും നൗഷാദിന്റെ മരണത്തിലും വര്‍ഗ്ഗീയം കലര്‍ത്തിയ ശക്തികളെ കേരളീയ സമൂഹം ഒറ്റക്കെട്ടായി ഒറ്റപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.





Post a Comment

0 Comments

Top Post Ad

Below Post Ad