മഞ്ചേശ്വരം:(www.evisionnews.in) മുസ്ലിം ലീഗിന്റെ കേരളയാത്രക്ക് സപ്തഭാഷകളുടേയും സംസ്‌കാരങ്ങളുടേയും മണ്ണില്‍ അത്യുജ്ജലവും ആവേശകരവുമായ തുടക്കം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാനായകന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് സ്‌നേഹോഷ്മളതയുടേയും സൗഹാര്‍ദ്ദത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമായ ഹരിതപതാക കൈമാറിയതോടെയാണ് മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍ നിന്ന് അനന്തപുരയിലേക്കുള്ള കേരളയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത്.കേരളത്തിന്റെ സമൂലമായ മാറ്റത്തിന് വേണ്ടിയുള്ള ഈയാത്ര ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും.
രാജ്യത്ത് അനുദിനം ശക്തമാകുന്ന ഫാസിസ്റ്റ് ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ട് പ്രസംഗിച്ച ഉദ്ഘാടകന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ ഫാസിസ്റ്റ് അസഹിഷ്ണുതാവാദികളുടെ കുല്‍സിത ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു.അസഹിഷ്ണുതക്ക് ഇരയാകുന്നത് ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളാണ്.അസഹിഷ്ണുതാ വാദികള്‍ അധികാരത്തിലേറിയതിന്റെ ദുരന്തമാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റുവം വലിയ ഭീഷണി. കേന്ദ്രഭരണത്തിന്റെ സ്വാധീനത്തില്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങള്‍ ചവിട്ടി മെതിക്കപ്പെടുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരോട് ഇന്ത്യവിട്ട് പോകാനാണ് അവര്‍ പറയുന്നത്.ഭരണഘടന പൊളിച്ചെഴുതാന്‍ മുസ്ലിംലീഗ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ അനുവദിക്കില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതര വാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗ്ഗീയതയുമായി സന്ധിചെയ്യുന്നതിനെ ശിഹാബ് തങ്ങള്‍ വിമര്‍ശിച്ചു. വര്‍ഗ്ഗീയതയേയും തീവ്രവാദത്തേയും അന്നും ഇന്നും എന്നും എതിര്‍ത്തപാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്.ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ നന്മയല്ല തിന്മയാണ് വിതറുന്നത്.ഐ.എസിനെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല.ഐ.എസ് അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കുന്നവരാണ്. കേരളത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും സംസ്ഥാനത്തെ സ്വസ്ഥത തര്‍ക്കാന്‍ അക്രമം അഴിച്ച് വിടുകയാണ് .യു.ഡി.എഫിന് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ.ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടാക്കാം. ശിഹാബ് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദ് എം.പി, ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, സിറാജ് സുലൈമാന്‍ സേഠ്, പി.വി അബ്ദുല്‍ വഹാബ് എം.പി, മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാം കുഴി അലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ, എം.എല്‍.എമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, കെ.എം. ഷാജി, ടി.എ അഹമ്മദ് കബീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം. ഉമ്മര്‍, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, സി. മോഹിന്‍ കുട്ടി, അഡ്വ. എന്‍. ശംസുദ്ദീന്‍, സി. മമ്മുട്ടി, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി, മുന്‍ എം.എല്‍.എ യു.സി രാമന്‍ പ്രസംഗിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ടി.എം സലീം, അഡ്വ. പി.എം.എ സലാം, കെ.എസ്. ഹംസ, എം.സി മാഹിന്‍ ഹാജി, ടി.പി.എം സാഹിര്‍, മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, സെക്രട്ടറിമാരായ എം.അബ്ദുല്ല മുഗു, കെ.ഇ.എ ബക്കര്‍, ഹനീഫ ഹാജി പൈവളിഗെ, സി. മുഹമ്മദ് കുഞ്ഞി, കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.എം.സി.സി സൗദി നാഷണന്‍ കമ്മിറ്റി പ്രസിഡണ്ട് കെ.എസ് മമ്മുട്ടി, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര, ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്ക്യാര, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സെക്രട്ടറിമാരായ സി.പി.എ അസീസ്, കെ.ടി അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് മടാന്‍, റഷീദ് ആലയാന്‍, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, ട്രഷറര്‍ എം.എ കരീം, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫ് അലി, ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് സി.പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ മുനീര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ടി.പി മമ്മു, വനിതാലീഗ് സംസ്ഥാന പ്രസിഡണ്ട് ഖമറുന്നിസ അന്‍വര്‍, ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ട്രഷറര്‍ ഖദീജ കുടൂര്‍ സംബന്ധിച്ചു.







Post a Comment
0 Comments