Type Here to Get Search Results !

Bottom Ad

നടി കല്‍പ്പന അന്തരിച്ചു

ഹൈദരാബാദ് (www.evisionnews.in): പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിരവധി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പനയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ചാര്‍ലിയായിരുന്നു. 1983ല്‍ എം.ടി വാസുദേവന്‍നായരുടെ മഞ്ഞിലൂടെയായിരുന്നു അരങ്ങേറ്റം. മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. പ്രമുഖ നടികളായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. ശ്രീമയി മകളാണ് 1965 ഓക്ടോബര്‍ അഞ്ചിനാണ് ജനിച്ചത്. കലാപ്രവര്‍ത്തകരായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മൃതദേഹം ഇന്ന് തന്നെ കേരളത്തിലെത്തിക്കും. വിടവാങ്ങിയത് തെന്നിന്ത്യയിലെ മികച്ച അഭിനേത്രിയാണ്. ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്. വിവാഹ മോചനത്തെ തുടര്‍ന്ന് ഇടക്കാലത്ത് സിനിമാ രംഗം വിട്ടിരുന്നു. സംവിധായകന്‍ സിബി മലയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ റൂം ബോയിയാണ് ആദ്യം കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad