കാസര്‍കോട് (www.evisionnews.in): കറന്തക്കാട് ലോറികള്‍ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ലോറിയില്‍ കൂടെയുണ്ടായിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു. ഉപ്പളയിലെ ജ്വല്ലറി ജീവനക്കാരന്‍ മലപ്പുറം ബട്ടംകുളം വെല്ലൂര്‍ ഹൗസിലെ പ്രഭാകരനാ (60)ണ് മരിച്ചത്. പരിക്കേറ്റ മകന്‍ സുജേഷിനെ (34) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഇടിച്ച ലോറിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ലോറി ഡ്രൈവര്‍ന്മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍പെട്ട് ലോറികള്‍ രാവിലെ ഒമ്പത് മണിയോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് നീക്കം ചെയ്തു.
Keywords: Kasaragod-accident

Post a Comment
0 Comments